Sunday, 28 December 2014

keralam marendunna thozhil samskaram

           കേരളം :മാറേണ്ടുന്ന തൊഴിൽ  സംസ്കാരം 

 കേരളം മറ്റു സംസ്ഥാനങ്ങളിൽനിന്നുംതികച്ചും വ്യത്യസ്തമാണ് .
കാലാവസ്ഥ ,ഭൂപ്രകൃതി, സാമൂഹ്യ .സാമ്പത്തി ക മേഖലയിലെ 
പുരോഗതി ,എന്തുകൊണ്ടും 
മനുഷ്യ വിഭവ  ശേഷി പ്രധാനമായും വിദേശങ്ങളിലും ,അന്യസംസ്ഥാനങ്ങളിലും ,സ്വദേശത്തും ചിലവഴിച്ച്  സമ്പത്തിന്റെ ഒരു മായാലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു .
സത്യത്തിൽ നമ്മുടെ സാമ്പത്തി കപുരോഗതി ക്രമമായുണ്ടയതാണോ ....??????
ഇത് കാലാകാലങ്ങളിൽ നിലനില്ക്കുമോ??
മേനിയിൽ വികസിത രാജ്യങ്ങലോടോത്ത് നില്ക്കുന്നുന്ടെങ്കിലും
നമുക്കും പോരയ്മകളില്ലേ...

സാമ്പതികമെഖലയെ
പ്രാഥമികം ,ദ്വിതീയം,ത്രിതീയം,ചതുഷ്ടയം,പഞ്ചമം ,
എന്നിങ്ങനെ അഞ്ചായി തരം തിരിച്ചിരിക്കുന്നു
ഈ മേഖലകളിൽ  നിന്നുമാണ് മനുഷ്യർ പണം സമ്പാദിക്കുന്നത് .....
കേരളത്തിൽ ജനങ്ങൾ തങ്ങളുടെ ശാരീരിക ക്ഷമത
 അനുസരിച്ചാണോ ഇത്തരം മേഖലകളിലെ തൊഴിലുകൾ
 സ്വീകരിക്കുന്നത്  .......

വികസിത രാജ്യങ്ങളിൽ ജനങ്ങൾ തങ്ങളുടെ ശാരീരിക ക്ഷമതക്കനുസരിച്ചാണ് ജോലി സ്വീകരിക്കുന്നത് .
ഉദാ ഹരണ മായി ...ബാങ്കിംഗ്,ഇൻഷുറൻസ് ,നഴ്സിംഗ്, ടീച്ചിംഗ് ,മേഖലകളിൽ സ്ത്രീകളാണ് ജോലി ചെയ്യുന്നത്
ഈ മേഖലകളിൽ  വലിയ കായികശേഷി ആവശ്യമില്ല .
വലിയ കായികശേഷി ആവശ്യമുള്ള കാർഷിക മേഖലയിലും ,വ്യാവസായിക മേഖലകളിലും ജോലി ചെയ്യുന്നത് പുരുഷൻ മാരും .....
എന്തുകൊണ്ട് ഇത്തരം ഒരു തൊഴിൽ  രീതി കേരള ത്തിൽ വളർന്നു വരാത്തത് ...